elon

ന്യൂയോർക്ക്: ട്വിറ്ററിന്റെ ഡയറക്‌ടർ ബോർഡ് അംഗത്വ ഓഫർ നിരസിച്ച് ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല സി.ഇ.ഒയുമായ എലോൺ മസ്‌ക്. ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായി മസ്‌ക് തുടരും. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളാണ് ഡയറക്‌ടർ ബോർഡിലേക്കില്ലെന്ന മസ്കിന്റെ തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്. ഓഫർ നിരസിച്ചതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയില്ല.

കഴിഞ്ഞമാസമാണ് സാമൂഹികമാദ്ധ്യമമായ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ (7.34 കോടി ഓഹരികൾ)​ എലോൺ മസ്‌ക് വാങ്ങിയത്. ഇതിനുപിന്നാലെ ട്വിറ്ററിന് മുന്നിൽ ഒട്ടേറെ നിർദേശങ്ങൾ മസ്‌ക് വച്ചിരുന്നു; ട്വിറ്റർ ആസ്ഥാനം ഭവനരഹിതരുടെ അഭയകേന്ദ്രമാക്കുന്നത് ഉൾപ്പെടെയാണിത്.