crude

കൊ​ച്ചി​:​ ​​ക്രൂ​ഡോ​യി​ൽ​ ​വാ​ങ്ങാ​ൻ​ ​ഇ​ന്ത്യ​ ഇ​പ്പോ​ൾ​ ​ചെ​ല​വി​ടു​ന്ന​ത് ​വെ​റും​ 63.40​ ​ഡോ​ള​ർ.​ ​വ​ൻ​ ​ഡി​സ്കൗ​ണ്ട് ​ന​ൽ​കി​യ​ ​റ​ഷ്യ​യു​ടെ​ ​തീ​രു​മാ​ന​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​യ​ ​ഈ​ ​വി​ല​യി​ടി​വി​ന് ​സ​ഹാ​യ​ക​മാ​യ​ത്.​ ഏപ്രിൽ 8ലെ കണക്കുപ്രകാരം ഇന്ത്യയുടെ വാങ്ങൽവില 98.68 ഡോളറാണ്. ബാ​ര​ലി​ന് 101.06​ ​ഡോ​ള​റാ​ണ് ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​വി​ല; ഇതിന്മേലാണ് റഷ്യൻ ഡിസ്കൗണ്ട്.
റ​ഷ്യ​-​യു​ക്രെ​യി​ൻ​ ​യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ലോ​ക​ത്തെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​എ​ണ്ണ​ ​ക​യ​റ്റു​മ​തി​ ​രാ​ജ്യ​മാ​യ​ ​റ​ഷ്യ​യ്ക്കു​മേ​ൽ​ ​അ​മേ​രി​ക്ക​യും​ ​ബ്രി​ട്ട​നും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​മി​ക്ക​ ​രാ​ജ്യ​ങ്ങ​ളും​ ​റ​ഷ്യ​ൻ​ ​എ​ണ്ണ​വാ​ങ്ങു​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​ ​നി​റു​ത്തി.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​വ​ൻ​ ​ഡി​സ്കൗ​ണ്ട് ​റ​ഷ്യ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ,​​​ ​ഒ.​എ​ൻ.​ജി.​സി.,​​​ ​മാം​ഗ്ളൂ​ർ​ ​റി​ഫൈ​ന​റി,​​​ ​ബി.​പി.​സി.​എ​ൽ​ ​എ​ന്നി​വ​ ​ഇ​തി​നോ​ട​കം​ ​റ​ഷ്യ​ൻ​ ​ഓ​ഫ​റി​ൽ​ ​എ​ണ്ണ​ ​ബു​ക്ക് ​ചെ​യ്‌​തു​ക​ഴി​ഞ്ഞു.

പെട്രോൾ,​ ഡീസൽവില കുറഞ്ഞേക്കും

ഇ​ന്ത്യ​യു​ടെ​ ​വാ​ങ്ങ​ൽ​വി​ല​ ​ക​ഴി​ഞ്ഞ​മാ​സം​ ​ബാ​ര​ലി​ന് 129​ ​ഡോ​ള​ർ​ ​വ​രെ​ ​ഉ​യ​ർ​ന്നിരുന്നു. നി​ല​വി​ൽ​ ​എ​ണ്ണ​വി​ത​ര​ണ​ ​ക​മ്പ​നി​ക​ൾ​ ​ദി​നം​പ്ര​തി​ ​ഇ​ന്ധ​ന​വി​ല​ ​കൂ​ട്ടു​ക​യാ​ണ്.
​ ​മൂ​ന്നാ​ഴ്‌​ച​യ്ക്കി​ടെ​ ​പെ​ട്രോ​ളി​ന് 10.83​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 10.48​ ​രൂ​പ​യും​ ​കൂ​ട്ടി.
​ ​പെ​ട്രോ​ളി​ന് 117.19​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 103.95​ ​രൂ​പ​യു​മാ​ണ് ​ഇ​ന്ന​ലെ​ ​വി​ല​ ​(തി​രു​വ​ന​ന്ത​പു​രം​)​​​;​ ​ഇ​ത് ​റെ​ക്കാ​ഡാ​ണ്.
​ ​ഡി​സ്കൗ​ണ്ടോ​യു​ള്ള​ ​റ​ഷ്യ​ൻ​ ​എ​ണ്ണ​ ​അ​ടു​ത്ത​മാ​സം​ ​മു​ത​ൽ​ ​ല​ഭി​ക്കും.
​ ​എ​ണ്ണ​ ​വി​ത​ര​ണ​ക്ക​മ്പ​നി​ക​ൾ​ ​ഇ​ത് ​വി​പ​ണി​യി​ലി​റ​ക്കാ​ൻ​ ​ത​യ്യാ​റാ​യാ​ൽ​ ​പെ​ട്രോ​ൾ,​​​ ​ഡീ​സ​ൽ​ ​വി​ല​ ​വ​ലി​യ​തോ​തി​ൽ​ ​കു​റ​യും.
​ ​ക്രൂ​ഡോ​യി​ൽ​ ​വാ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഇ​ന്ത്യ​യ്ക്ക് ​ചെ​ല​വാ​യ​ത് 10,​​000​ ​കോ​ടി​ ​ഡോ​ള​റോ​ള​മാ​ണ്.
 ​ഉ​പ​ഭോ​ഗ​ത്തി​ന്റെ​ 85​%​ ​ക്രൂ​ഡും​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​ചെ​ല​വ് ​ബാ​ര​ലി​ന് 115​ ​ഡോ​ള​ർ​ ​ക​ണ​ക്കാ​ക്കി​യാ​ൽ​ 2023​ൽ​ 16,​​800​ ​കോ​ടി​ ​ഡോ​ള​റും​ ​പി​ന്നീ​ട് 20,​​000​ ​കോ​ടി​ ​ഡോ​ള​റും​ ​എ​ത്തു​മെ​ന്ന​ ​വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കി​ടെ​യാ​ണ് ​ചെ​ല​വ് ​കുത്തനെ കുറഞ്ഞത്.

അമേരിക്ക കളിച്ചു; എണ്ണവിലയിറങ്ങി

ക്രൂഡോയിൽ വില കഴിഞ്ഞമാസം ബാരലിന് 140 ഡോളറിനടുത്തേക്ക് മുന്നേറിയിരുന്നു. എണ്ണ ഇറക്കുമതി നിയന്ത്രിക്കാനും പകരം കരുതൽശേഖരം ഉപയോഗിക്കാനുമുള്ള അമേരിക്ക ഉൾപ്പെടെയുള്ള ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ)​ രാജ്യങ്ങളുടെ തീരുമാനമാണ് ക്രൂഡ് വില ഇപ്പോൾ 100 ഡോളറിലേക്ക് താഴാൻ കാരണം.

 മേയ് മുതൽ 18 കോടി ബാരലാണ് കരുതൽ ശേഖരത്തിൽ നിന്ന് അമേരിക്ക വിപണിയിലിറക്കുക. മറ്റ് ഐ.ഇ.എ അംഗങ്ങൾ 6 കോടി ബാരലും.

 ചൈനയിലെ ലോക്ക്ഡൗണും വിലയിടിവിന് വഴിയൊരുക്കി.

പെട്രോളിന് റെക്കാഡ് ഡിമാൻഡ്

വില റെക്കാഡ് ഉയരത്തിലെത്തിയെങ്കിലും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മാർച്ചിൽ മൊത്തം ഇന്ധന വില്പന 4.2 ശതമാനം വർദ്ധിച്ച് മൂന്നുവർഷത്തെ ഉയരമായ 19.41 മില്യൺ ടണ്ണിലെത്തി. പെട്രോളിന്റെ കച്ചവടം 6.2 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയരമായ 2.91 മില്യൺ ടണ്ണായി. ഡീസൽ, എൽ.പി.ജി, വിമാന ഇന്ധനവില്പനയിലും മികച്ച വർദ്ധനയുണ്ട്.