sur

വർക്കല: സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷുക്കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. വർക്കല, ചിറയിൻകീഴ് നിയോജക മണ്ഡലങ്ങളിലെ ബി.ജെ.പി ബൂത്ത് ഉപരി ഭാരവാഹികൾക്കായി മൈതാനം വർഷമേഘ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷുക്കൈനീട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കല മൈതാനത്തുള്ള അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ്‌ഗോപി പരിപാടിയിലെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, അഡ്വ.വി.ജി.ഗിരികുമാർ, അഡ്വ.ആർ.എസ്. രാജീവ്, നിഷാന്ത്, സജിത്, മണ്ഡലം പ്രസിഡന്റുമാരായ വി.ആർ. വിജി, സജി പി.മുല്ലനല്ലൂർ, ഹരി ജി. ശാർക്കര, ബിജു പൂവണത്തുംമൂട് എന്നിവർ പങ്കെടുത്തു.
വെഞ്ഞാറമൂട്ടിൽ സമൃദ്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആറ്റിങ്ങൽ, കിളിമാനൂർ, വാമനപുരം, പാലോട് മണ്ഡലങ്ങളിലെ പ്രവർത്തകരും ആര്യനാട് ആതിര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പോത്തൻകോട്, നെടുമങ്ങാട്, ആര്യനാട്, അരുവിക്കര മണ്ഡലങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു.