honda

കൊച്ചി: പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യൻ നിരത്തുകൾക്ക് ഇണങ്ങിയ പുതിയ ഹൈബ്രിഡ് ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ചു - സിറ്റി ഹൈബ്രിഡ് ഇ.വി അഥവാ സിറ്റി ഇ:എച്ച്.ഇ.വി.
ഹോണ്ടയുടെ ജനപ്രിയ സെഡാനായ സിറ്റിയുടെ പുത്തൻ മോഡലെന്നതു മാത്രമല്ല,​ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹന ശ്രേണിയിലേക്കുള്ള ഹോണ്ടയുടെ ചുവടുവയ്‌പുകൂടിയാണ് ഈ പുത്തൻ താരം. സെൽഫ്-ചാർജിംഗോട് കൂടിയ കരുത്തുറ്റ 2-മോട്ടോർ ഹൈബ്രിഡ് സംവിധാനമാണ് സിറ്റി ഇ:എച്ച്.ഇവിക്കുള്ളത്. 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഒപ്പമുള്ളത്; കരുത്ത് 126 പി.എസ്. അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 26.5 കിലോമീറ്റർ.