
കൊച്ചി: ഉത്പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ മോഡലുകൾക്ക് 2.5 ശതമാനം വിലവർദ്ധന നടപ്പാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുക്കിയ വില ഏപ്രിൽ 14ന് പ്രാബല്യത്തിൽ വന്നു.
വിവിധ മോഡലുകൾക്ക് എക്സ്ഷോറൂം വിലയിൽ 10,000 മുതൽ 63,000 രൂപവരെ വർദ്ധനയാണ് ഉണ്ടായത്. സ്റ്റീൽ, അലുമിനിയം, പലേഡിയം എന്നിങ്ങനെ അസംസ്കൃത വസ്തുക്കളുടെ വില കൊവിഡ്, ലോക്ക്ഡൗൺ, വിതരണശൃംഖലയിലെ തടസം, റഷ്യ-യുക്രെയിൻ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ കുതിച്ചുയർന്നിരുന്നു.
വിലവർദ്ധനയുടെ നേരിയ അംശം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നതെന്ന് കമ്പനി വ്യക്തമാക്കി.