mahindra

കൊച്ചി: ഉത്പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ മോഡലുകൾക്ക് 2.5 ശതമാനം വിലവർദ്ധന നടപ്പാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുക്കിയ വില ഏപ്രിൽ 14ന് പ്രാബല്യത്തിൽ വന്നു.
വിവിധ മോഡലുകൾക്ക് എക്‌സ്‌ഷോറൂം വിലയിൽ 10,000 മുതൽ 63,​000 രൂപവരെ വർദ്ധനയാണ് ഉണ്ടായത്. സ്‌റ്റീൽ,​ അലുമിനിയം,​ പലേഡിയം എന്നിങ്ങനെ അസംസ്കൃത വസ്തുക്കളുടെ വില കൊവിഡ്,​ ലോക്ക്ഡൗൺ,​ വിതരണശൃംഖലയിലെ തടസം,​ റഷ്യ-യുക്രെയിൻ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ കുതിച്ചുയർന്നിരുന്നു.
വിലവർദ്ധനയുടെ നേരിയ അംശം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നതെന്ന് കമ്പനി വ്യക്തമാക്കി.