s

ഉദിയൻകുളങ്ങര : നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുന്നത്തുകാൽ നിലമാംമൂട് അതിയൂർക്കോണം മേക്കെക്കര പുത്തൻ വീട്ടിൽ അലക്സാണ്ടർ- ഷെർളി ദമ്പതികളുടെ മകൻ അജേഷ് (22) ആണ് മരിച്ചത്.

പ്ലാമൂട്ടുക്കടയിൽ നിന്ന് വീട്ടിലേക്കുവരുമ്പോൾ മര്യാപുരം ജംഗ്ഷനു സമീപം ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഈ കുടുംബം ചെങ്കൽ കൊച്ചോട്ടുകോണം ഐശ്വര്യ ഭവനിൽ വാടകയ്ക്ക് താമസിച്ചു വരുകയാണ്. യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു..