തിരുവനന്തപുരം അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരാൻ കാര്യക്ഷമമായ സിവിൽ സർവീസ് അനിവാര്യമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജി.ആർ.രാജീവ് അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്,ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്,എം.എം.നജിം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ബാലകൃഷ്ണൻ,വി.കെ.മധു,ടി.വേണു, സൗത്ത് ജില്ലാ സെക്രട്ടറി എസ്.അജയകുമാർ,ജില്ലാ വനിതാകമ്മിറ്റി സെക്രട്ടറി ദേവികൃഷ്ണ.എസ് എന്നിവർ അഭിവാദ്യം സംസാരിച്ചു. പുതിയ ഭാരവാഹികളായി സതീഷ് കണ്ടല (പ്രസിഡന്റ്), ദേവികൃഷ്ണ.എസ്, വൈ.സുൽഫിക്കർ, ഗിരീഷ്.എം.പിള്ള (വൈസ് പ്രസിഡന്റുമാർ),കെ.സുരകുമാർ (സെക്രട്ടറി), ആർ.സരിത, ആർ.എസ്.സജീവ്, ബൈജു ഗോപാൽ (ജോയിന്റ് സെക്രട്ടറിമാർ),ടി.എസ്.അജികുമാർ (ട്രഷറർ), ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ഉഷാദേവി (പ്രസിഡന്റ്), ബി.എസ്.സരിത (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.