dollar

മുംബയ്: യാത്രകൾക്കായി ഇന്ത്യക്കാർ വിദേശത്ത് ചെലവഴിച്ച പണം ഇക്കഴിഞ്ഞ ജനുവരിയിൽ കുറിച്ചത് 2021 ഫെബ്രുവരിയേക്കാൾ മൂന്നിരട്ടി വളർച്ച. 31.68 കോടി ഡോളറിൽ (2,​376 കോടി രൂപ)​ നിന്ന് 98.04 കോടി ഡോളറിലേക്കാണ് (7,​350 കോടി രൂപ)​ വർദ്ധനയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

നിശ്ചിതപരിധിയോളം തുക വിദേശത്തേക്ക് അയയ്ക്കാൻ റിസർവ് ബാങ്ക് അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്)​ പ്രകാരമുള്ള കണക്കാണിത്. 53.97 കോടി ഡോളറായിരുന്നു (4,​000 കോടി രൂപ)​ കൊവിഡിന് മുമ്പ് 2020 ഫെബ്രുവരിയിലെ ചെലവ്. 2020-21ൽ വിദേശ യാത്രയ്ക്കായി ഇന്ത്യക്കാർ ആകെ ചെലവഴിച്ചത് 323 കോടി ഡോളറാണ് (24,​225 കോടി രൂപ)​. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ൽ ഇത് 695 കോടി ഡോളറായിരുന്നു (52,​125 കോടി രൂപ)​.

ഈ ഫെബ്രുവരിയിൽ യാത്ര,​ പഠനം,​ നിക്ഷേപം,​ സമ്മാനം എന്നിങ്ങനെ വിവിധ ആശ്യങ്ങൾക്കായി ഇന്ത്യക്കാർ വിദേശത്ത് ആകെ ചെലവഴിച്ചത് 182 കോടി ഡോളറാണ്; 115 ഡോളറായിരുന്നു 2021 ഫെബ്രുവരിയിൽ.

വിദേശച്ചെലവുകൾ

(തുക കോടിയിൽ)​

ആവശ്യം 2021 ഫെബ്രു. 2022 ഫെബ്രു.

 യാത്ര $31.68 $98.04

 ബന്ധുക്കൾക്ക് $21.51 $28.26

 പഠനം $38.32 $21.60

 സമ്മാനം $14.32 $20.13

 നിക്ഷേപം $4.12 $6.03