datsun

ന്യൂഡൽഹി: പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാന്റെ ഉപബ്രാൻഡായ ഡാറ്റ്‌സൺ ഇന്ത്യയോട് വിടപറഞ്ഞു. ഇന്ത്യയിലെത്തി 9 വർഷത്തിന് ശേഷമാണ് പിൻവാങ്ങൽ. ഡാറ്റ്‌സണിന്റെ ഗോ,​ ഗോ പ്ളസ് മോഡലുകളുടെ ഉത്‌പാദനനം ഇതിന്റെ ഭാഗമായി നേരത്തേ നിറുത്തിയിരുന്നു. ചെന്നൈ പ്ളാന്റിൽ റെഡി-ഗോയുടെ ഉത്‌പാദനവും നിറുത്താനും തീരുമാനമായി; നിലവിൽ വിപണിയിലുള്ള മോഡലുകളുടെ വില്പന തുടരും.

32 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2013ലാണ് ഡാറ്റ്‌സണെ നിസാൻ ആഗോളതലത്തിൽ റീലോഞ്ച് ചെയ്‌തത്. ഇന്ത്യയ്ക്ക് പുറമേ റഷ്യ,​ ഇൻഡോനേഷ്യ,​ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഡാറ്റ്‌സൺ ഗുഡ്‌ബൈ പറഞ്ഞു. എതിരാളികളോട് പിടിച്ചുനിൽക്കാനാവാതെ നേരത്തേ ജനറൽ മോട്ടോഴ്‌സ് (ഷെവർലെ)​,​ ഫോഡ്, മിത്സുബിഷി എന്നിവയും ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയിരുന്നു.