വ​ള്ളി​ക്കോ​ട് ​:​ ​ഗു​രു​പ്ര​സാ​ദം​ ​വീ​ടി​ന്റെ​ ​ഗൃ​ഹ​പ്ര​വേ​ശ​ന​ ​ച​ട​ങ്ങി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​സ്ഥാ​പി​ച്ചി​രു​ന്ന​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​ഫ്ള​ക്സ് ​ബോ​ർ​ഡും​ ​കൊ​ടി​തോ​ര​ണ​ങ്ങ​ളും​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ ​ന​ശി​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വീ​ടി​ന് ​സ​മീ​പം​ ​സ്ഥാ​പി​ച്ചി​രു​ന്ന​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​കൊ​ടി​തോ​ര​ണ​ങ്ങ​ളും​ ​ഫ്ള​ക്സ് ​ബോ​ർ​ഡു​ക​ളു​മാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​ന​ശി​പ്പി​ച്ച​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ശാ​ഖാ​ ​യോ​ഗം​ ​പ്ര​തി​ഷേ​ധി​ക്കു​ക​യും​ ​കു​റ്റ​ക്കാ​രെ​ ​ഉ​ട​ൻ​ ​അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​വി​വി​ധ​ ​സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ ​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ ​ഈ​ ​പ്ര​ദേ​ശ​ത്ത് ​മ​ത​സൗ​ഹാ​ർ​ദ്ദം​ ​ത​ക​ർ​ത്ത് ​സ​മു​ദാ​യ​ ​അം​ഗ​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​സ്പ​ർ​ദ്ധ​ ​വ​ള​ർ​ത്താ​ൻ​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ ​കു​രു​തി​ക്കൂ​ട്ടി​ ​ചെ​യ്ത​ ​ശ്ര​മ​മാ​ണ് ​ഇ​തെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.