ss

പ​ത്ത​നം​തി​ട്ട​ ​:​ ​ക​ഞ്ചാ​വ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​യ​​​ക്കു​മ​രു​ന്നു​ക​ൾ​ക്കെ​തി​രാ​യ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​ജി​ല്ല​യി​ൽ​ ​തു​ട​രു​ന്നു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​കോ​ഴ​ഞ്ചേ​രി​ ​പാ​ർ​ക്ക് ​ബാ​റി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ൽ​ ​നി​ന്ന് ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വ് 1.700​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​പി​ടി​യി​ലാ​യി.​ ​തി​രു​നെ​ൽ​വേ​ലി​ ​എ​ന്താ​ലൂ​ർ​ ​പു​ത്തൂ​ർ​ ​വീ​ര​കേ​ര​ളം​ ​ക​രു​വ​ന്തി​ൽ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മ​ല്ല​പ്പു​ഴ​ശേ​രി​ ​വ​ഞ്ചി​ത്ത​റ​ ​പു​തി​യ​വീ​ട്ടി​ൽ​ ​ഷാ​ജി​യു​ടെ​ ​വീ​ട്ടി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​ക​ണ്ണ​ൻ​ ​(35​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​​​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​ത​മി​ഴ് ​നാ​ട് ​ക​മ്പ​ത്തു​നി​ന്ന് ​കാ​റി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ 6​ ​കി​ലോ​ ​ക​ഞ്ചാ​വ് ​കൂ​ട​ൽ​ ​പൊ​ലീ​സ് ​പി​ന്തു​ട​ർ​ന്ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ത​ട​ഞ്ഞ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കൂ​ട​ൽ​ ​സ്റ്റേ​ഡി​യം​ ​ജം​ഗ്ഷ​നി​ൽ​ ​ക​ഞ്ചാ​വ് ​വി​ല​പ്പ​ന​ക്കാ​യി​ ​നി​ന്ന​ 4​ ​യു​വാ​ക്ക​ളെ​ ​പി​ടി​കൂ​ടി.​ ​ഇ​ല​വും​തി​ട്ട​ ​സ്വ​ദേ​ശി​ ​ഗോ​കു​ൽ​ ​(23​),​ ​നെ​ടു​മ​ൺ​കാ​വ് ​സ്വ​ദേ​ശി​ ​ചി​ക്കു​ ​(32​),​ ​കൂ​ട​ൽ​ ​സ്വ​ദേ​ശി​ ​വി​ഷ്ണു​ ​(​ ​അ​ജേ​ഷ് ​-25​),​ ​കു​റ്റ​പ്പു​ഴ​യി​ലു​ള്ള​ ​ജ​സ്റ്റി​ൻ​ ​(24​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​കൂ​ടി​യ​ത്.
അ​ടൂ​ർ​ ​പ​റ​ക്കോ​ട്ടു​ ​എ​മ്‌​സ​ൺ​ ​ലോ​ഡ്ജി​ൽ​ ​നി​ന്ന് ​അ​ടൂ​ർ​ ​പൊ​ലീ​സ് 2​ ​യു​വാ​ക്ക​ളെ​ ​പി​ടി​കൂ​ടി​ .​വി​ഷ്ണു​ ​ഉ​ണ്ണി​ത്താ​ൻ​ ​(26​)​ ​അ​ജി​മോ​ൻ​ ​(32​)​ ​എ​ന്നി​വ​രെ​യാ​ണ് ​ക​ഞ്ചാ​വ് ​കൈ​വ​ശം​ ​സൂ​ക്ഷി​ച്ച​തി​ന് ​അ​റ​സ്റ്റു​ചെ​യ്ത​ത് .