തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ആർ.ഐ സ്കാനർ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചു. തുടർച്ചയായ പ്രവർത്തനം മൂലം എം.ആർ.ഐ സ്കാനർ കേടായിരുന്നു. രോഗികൾക്ക് ബുദ്ധിമൂട്ട് നേരിടാതിരിക്കാൻ എസ്.എ.ടി ആശുപത്രിയിലെ എച്ച്.എൽ.എല്ലിന് കീഴിലുള്ള എം.ആർ.ഐ സ്കാനറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് കൂടി പരിശോധന നടത്തുന്നതിനും സർക്കാരിന്റെ ചികിത്സാപദ്ധതി വഴിയുള്ള പരിശോധനകൾക്ക് സർക്കാർ എംപാനൽഡ് സെന്ററുകളെയും ചുമതലപ്പെടുത്തിയിരുന്നു. പ്രവർത്തനം പുനരാരംഭിച്ച ഇന്നലെ ആറ് പേർക്ക് സ്കാനിംഗ് നടത്തി.