
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകളിൽ നിന്ന് ചില അദ്ധ്യാപകർ വിട്ടു നിന്നത് അപലപനീയമാണെന്ന് കെ.എസ്.ടി.എ ജനറൽസെക്രട്ടറി എൻ.ടി. ശിവരാജൻ പറഞ്ഞു. ഓരോവിഷയത്തിന്റെയും ഉത്തരസൂചിക പരീക്ഷാ ബോർഡ് അംഗീകരിച്ച ശേഷമാണ് മൂല്യനിർണയത്തിനായി നൽകാറുള്ളത്. വസ്തുത ഇതായിരിക്കെ മൂല്യനിർണയത്തിൽൽ നിന്ന് വിട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല.