പൂമാല:
ഇളംദേശം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് അടിയന്തിരമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് എസ് ജില്ല ജനറൽ സെക്രട്ടറി അനിൽ രാഘവൻ ആവശ്യപ്പെട്ടു.
ഗോത്ര വർഗ്ഗ മേഖലയായ വെള്ളിയാമറ്റം പഞ്ചായത്തിൽ നിരവധി വൃക്കരോഗികളാണ് ഉള്ളത്
അതുപോലെ സമീപ പഞ്ചായത്തകളായ ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, അറക്കുളം പഞ്ചായത്തുകളിലും നിരവധി വൃക്കരോഗികളുണ്ട്. ഗോത്രവർഗ മേഖലകളായ വെളളിയാമറ്റത്തേയും അറക്കുളത്തേയും ,ഗോത്രവർഗ്ഗക്കാർ ഉൾപ്പടെ നിരവധി രോഗികൾ തൊടുപുഴ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്
ആഴ്ചയിൽ ഒന്നും രണ്ടും ഡയാലിസിസ് ചെയ്യുന്നതിന് സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന രോഗികൾ കഷ്ടപ്പെടുകയാണ്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിയ്ക്കും ഡി.എം.ഒ യ്ക്കും അനിൽരാഘവൻ നിവേദനം നൽകി