വെങ്ങല്ലൂർ: തൊടുപുഴ മുനിസിപ്പൽ യു.പി.സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ കോൺവൊക്കേഷൻ ചടങ്ങ് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.എസ്.രാജൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ എം.കെലോഹിദാസൻ,തൊടുപുഴ ബി.പി.സി നജീബ്.കെ.എ, പി. ടി.എ പ്രസിഡൻ്ഷിംനാസ് കെ.കെ, ഹെഡ്മാസ്റ്റർ വി.എം.ഫിലിപ്പച്ചൻ, സ്വീറ്റ്‌സി.വി.ജയിംസ്, ഹർഷ രജീഷ് എന്നിവർ പ്രസംഗിച്ചു.