തൊടുപുഴ: ഓ.ഐ.സി.സി. ഓഷ്യാന റീജിയന്റെ കൺവീനറായി കെ.പി.സി.സി നിയോഗിച്ച ജോസ്.എം.ജോർജിന് കരിമണ്ണൂരിൽ സ്വീകരണം നൽകി. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം നൽകിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ഹാരമണിയിച്ചു.ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ നെടിയപാല, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി അപ്രോം , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റ്യൻഅനൂപ് വി.എസ് , ജോസ് തോട്ടത്തിമ്യാലിൽ, ടോമി കുരുട്ടുകുന്നേൽ, എന്നിവർ സംസാരിച്ചു. സിജി വാഴയിൽ സ്വാഗതവും എ.എൻ.ദിലീപ കുമാർ നന്ദിയും പറഞ്ഞു.