ചെറുതോണി: ജില്ലാ പഞ്ചായത്തിന്റെ ചെറുതോണി ഷോപ്പിംഗ് കോംപ്‌ളക്‌സിൽ വനിത വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നു. ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ. സി റോസക്കുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടർ ഷീബ ജോർജ് വായ്പ വിതരണം നിർവഹിക്കും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പുതല മേധാവികൾ ഉദ്യോഗസ്ഥർ, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.