കുമളി: മുന്നാർ റോഡിൽ ആറാം മൈലിന് സമീപം വാഹനം ഇടിച്ചു കാട്ടുപന്നി ചത്തു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ പന്നി വാഹനത്തിന്റെ മുമ്പിൽ ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയുടെ മൃതദേഹം മറവു ചെയ്തു.