കട്ടപ്പന: കെ.എസ്.ഇ.ബി.പെൻഷനേഴ്സ് അസോസിയേഷൻ കട്ടപ്പന ഡിവിഷൻ വാർഷിക സമ്മേളനം എ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടി. സംസ്ഥാന സെക്രട്ടറി എൻ പ്രേമകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി വി ചന്ദ്രൻ റിപ്പോർട്ടും ട്രഷറർ ജേക്കബ് കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ സി ഗോപിനാഥൻ നായർ, ജില്ലാ വൈസ് പ്രിസിഡന്റ് പി എസ് ഭോഗിന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം . പി കെ മോഹനൻ എന്നിവർ സംസാരിച്ചു.