post

മുട്ടം: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന മരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞ്‌പോസ്റ്റ് ഒടിഞ്ഞു. ഇന്നലെ രാവിലെ 8.45 മണിയോടെതോട്ടുങ്കരക്ക് സമീപത്താണ് സംഭവം. പനമരം ചുവടോടെ മറിഞ്ഞാണ്‌റോഡിന്റെ അപ്പുറത്തുള്ള വൈദ്യുതി കമ്പിയുടെ മുകളിലേക്ക് വീണ്‌പോസ്റ്റ് വട്ടം ഒടിഞ്ഞത്. ഈ സമയം ഇത് വഴി ബൈക്കിൽ വന്ന തുടങ്ങനാട് സ്വദേശി അമൽജോസഫ് വലിയ ശബ്ദത്തോടെ പനമരംറോഡിലേക്ക് മറിയുന്നത് കണ്ട് ബൈക്ക് പെട്ടന്ന്‌റോഡരുകിലുള്ളഗേറ്റിലേക്ക് ഓടിച്ച് കയറ്റിയതിനാൽ വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. മുട്ടം ഈരാട്ട്‌പേട്ട പാല ഭാഗങ്ങളിലേക്ക് അനേകം വാഹനങ്ങൾ കടന്ന്‌പോകുന്നതും നിരവധി ആളുകൾ സഞ്ചരിക്കുന്നതുമായറോഡിലാണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞതിനെ തുടർന്ന് എത്തിയ കെ എസ് ഇ ബി അധികൃതർ വൈദ്യുതിപോസ്റ്റിൽ നിന്ന് വൈദ്യുതി ബന്ധം വിച്ചേദി​ച്ചു. സംഭവത്തെ തുടർന്ന്‌തോട്ടുങ്കര ചള്ളാവയൽ റൂട്ടിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചിരുന്നു. ചെറിയ വാഹനങ്ങളെ വള്ളിപ്പാറ കാക്കൊമ്പ് റൂട്ടിലൂടെ കടത്തി വിട്ടിരുന്നു. നാട്ടുകാർ, പൊലീസ് എന്നിവരുടെനേതൃത്വത്തിൽ പനമരം ഉടൻ വെട്ടി മാറ്റുകയും വൈദ്യുതിപോസ്റ്റ് പുനസ്ഥാപിക്കുകയും ചെയ്തു.