kpn

കട്ടപ്പന : കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിനും ഹരിത കർമ്മസേനയ്ക്കുമായി വാങ്ങിയ പുതിയ വാഹനം നഗരസഭാ അധ്യക്ഷ ബീനാ ജോബി ഫ്‌ളാഗ് ഓഫ് ചെയ്തു.' എന്റെ നഗരം സുന്ദര നഗരം 'പദ്ധതിയുടെ ഭാഗമായി 9 ലക്ഷം രൂപ വകയിരുത്തിയാണ് മഹീന്ദ്രാ ക്യാമ്പർ വാങ്ങിയത്.വാഹനങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനവും ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണവും താളം തെറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വാഹനം വാങ്ങുവാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. നഗരസഭ സെക്രട്ടറി എസ്.ജയകുമാർ,കൗൺസിലർമാരായ പ്രശാന്ത് രാജു, തങ്കച്ചൻ പുരയിടത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വി.അജിത്ത് കുമാർ, ജെ എച്ച് ഐമാരായ ജുവാൻ ഡി മേരി, അനുപ്രിയ,സൗമ്യ നാഥ് ,ഹരിത കർമ്മസേന പ്രവർത്തകർ തുടങ്ങിയവർ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.