കരിമണ്ണൂർ: പൊതുശ്മശാനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെ.വി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ശിവൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവ ചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
പൊതു ശ്മശാന സംരക്ഷണ സമിതി ചെയർമാൻ എം.എം. ജോഷി സ്വാഗതമാശംസിച്ചു.
കെ.പി.എം.സ് ജില്ലാ കമ്മിറ്റിയംഗം പി.ഒ. കുഞ്ഞപ്പൻ, എ.കെ.വി.എം.എസ് യൂണിയൻ പ്രസിഡന്റ് എം.വി. വിജയകുമാർ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പ്രേംനാഥ്, എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖാ സെക്രട്ടറി വി.എൻ. രാജപ്പൻ, ബി.വി.എസ് യൂണിറ്റ് സെക്രട്ടറി സി.എം. സുനിൽ, എ.കെ.വി.എം.എസ് കരിമണ്ണൂർ ശാഖാ സെക്രട്ടറി പി.ജി. രമേഷ്, കരിമണ്ണൂർ ശാഖാ പ്രസിഡന്റ് പി.ജി. ഷാജു, കെ.ജി.എം.എസ് കമ്മിറ്റി അംഗം സുരേഷ് കുമാർ, ഗണകമഹാസഭ പ്രസിഡന്റ് ദാസ്, ബി.ജെ.പി കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് സോമൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സി.പി. പൗലോസ്, ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സി.ജി. വിക്രമൻ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി പി.കെ. കൃഷ്ണൻ, ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് എന്നിവർ സംസാരിച്ചു.