തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ കുടയത്തൂർ, വഴിത്തല, കല്ലൂർക്കാട് മേഖലകളുടെ സംയുക്ത യോഗം തൊടുപുഴ യൂണിയൻ ഹാളിൽ നടന്നു. മേഖലകളിലെ 15 ശാഖകളിൽ നിന്ന് ഭാരവാഹികൾ പങ്കെടുത്ത യോഗം യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യക്ഷേമ വിദ്യാഭ്യാസ നിധി സമാഹരണം, കലാകായികോത്സവം 2022 എന്നീ പരിപാടികൾ വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ശാഖാതലത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.

മേഖലായോഗം അഞ്ചിന്

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ വണ്ണപ്പുറം, വെൺമണി മേഖലകളുടെ സംയുക്ത യോഗം അഞ്ചിന് രാവിലെ 11ന് വണ്ണപ്പുറം ശാഖാ ഹാളിൽ ചേരും. വണ്ണപ്പുറം, വെൺമണി മേഖലകളിലെ മുഴുവൻ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. യൂണിയൻ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ അറിയിച്ചു.