തൊടുപുഴ: കെ.എസ്.ഇ.ബി.പി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനം തിങ്കളാഴ്ച്ച രാവിലെ 10ന് തൊടുപുഴ പെൻഷൻ ഭവനിൽ ചേരും. ജില്ലാ സമ്മേളനം കെ.എസ്.ഇ.ബി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എൻ. പ്രേമകുമാരിയമ്മ, സംസ്ഥാന ട്രഷറർ രാംകുമാർ, പി.എസ്. ഭോഗീന്ദ്രൻ എന്നിവർ പ്രസംഗിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് നടക്കുന്ന സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.സി. ഗോപിനാഥൻ നായർ അറിയിച്ചു.