ചുരുള:ചുരുളി എസ്.എൻ യു.പി സ്‌കൂളിന്റെ 43-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും ഇന്ന് നടക്കും. രാവിലെ 10 ന് പി.ടി.എ പ്രസിഡന്റ് കലേഷ് രാജുവിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. വി.എസ്.പ്രകാശ് റിപ്പോർട്ട് അവതരിപ്പിക്കും. ചുരുളി എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് പി.കെ. മോഹൻദാസ് വാർഷിക സന്ദേശം നൽകും.അനീറ്റ് ജോഷി (വാർഡ് മെമ്പർ), അനീഷ് പച്ചിലാംകുന്നേൽ (യൂണിയൻ കൗൺസിലർ), മനേഷ് കുടിക്കയത്ത് (യൂണിയൻ കൗൺസിലർ), ലിഷാദ് എം.എൻ (ശാഖാ സെക്രട്ടറി), ഷീജ തങ്കപ്പൻ എന്നിവർ സംസാരിക്കും. ശരണ്യ സാബു സ്വാഗതവും ധന്യ മോഹൻ എം.ബി നന്ദിയും പറയും.