തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം ആറാം ദിവസത്തിലേക്ക്. ക്ഷേത്ര പരിസരമാകെ നാരായണ മന്ത്രങ്ങളാൽ മുഖരിതമാണ്. ഉത്സവ ചടങ്ങുകൾക്ക് കനത്ത ചൂടും വൈകിട്ടെത്തുന്ന മഴയും അവഗണിച്ച് ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. രാവിലെ നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിനും വൈകിട്ടത്തെ കാഴ്ചശ്രീബലി കണ്ട് തൊഴാനും നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്. പ്രസാദഊട്ടിന് അഭൂത പൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. പരീക്ഷക്കാലമായിട്ടും അരങ്ങിലെ പരിപാടികൾ കണ്ട് ആസ്വദിക്കാനും വലിയ തിരക്കുണ്ട്.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ പതിവ് പൂജകൾ, 9ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30ന് ഉച്ച
പൂജ, 1ന് പ്രസാദഊട്ട്, രïിന് നെടുമ്പിള്ളിൽ അശോക് കുമാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, വൈകിട്ട് 4ന് നടതുറക്കൽ, 4.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7.15ന് അത്താഴപൂജ, അത്താഴ ശിവേലി, ശ്രീഭൂതബലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്.
അരങ്ങിൽ ഇന്ന്
വൈകിട്ട് 6.45ന് നന്ദന സൂര്യ അവതരിപ്പിക്കുന്ന കുച്ചുപ്പുടി, ഭരതനാട്യം, 7.10ന് ശിവാന സന്തോഷ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 8 മുതൽ തൊടുപുഴ നാദോപാസന അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചുപ്പുടി, 10ന് കലാനിലയം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കഥകളി രുഗ്മിണി സ്വയംവരം.