നെടുങ്കണ്ടം: എസ്.എസ്.ഡി.പി യോഗം ബാലഗ്രാം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏഴിന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.കെ. കുമാരൻ തന്ത്രി, സുരേഷ് ശാന്തി, നിശാന്ത് ശാന്തി, വിധു ശാന്തി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 7.30നും 8.15നും മദ്ധ്യേ തൃക്കൊടിയേറ്റ് നടക്കും. 9ന് മഹാമൃത്യുഞ്ജയ ഹോമം,​ 10ന് മഹാസുദർശന ഹോമം,​ 11.30ന് കലശപൂജ.​ 12.30ന് കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലത്തിലെ കെ.കെ. കുമാരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷ​ണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് എസ്.എൻ.ഡി.പി യോഗം സന്ന്യാസിയോട ശാഖാ ഓഫീസ് അങ്കണത്തിൽ നിന്ന് ഗുരുമന്ദിരത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും. 6.30ന് താലപ്പൊലി സമർപ്പണം. തുടർന്ന് ശാഖാ പ്രസിഡന്റ് വി.കെ. സത്യവൃതന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം ബ്രഹ്മശ്രീ ഗുരുപ്രകാശം സ്വാമികൾ ആത്മീയ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ഉത്സവസന്ദേശം നൽകും. നെടുങ്കണ്ടം യൂണിയൻ കൗൺസിലർ മധു കമലാലയം,​ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ,​ സെക്രട്ടറി അനില സുദർശനൻ,​ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ,​ സെക്രട്ടറി അജീഷ് കല്ലാർ,​ ശാഖാ വനിതാസംഘം പ്രസിഡന്റ് ബിന്ദു പ്രകാശ്,​ സെക്രട്ടറി മഞ്ജു രാജേഷ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി സന്തോഷ് നബീരാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആർ. മണി നന്ദിയും പറയും. 7.30ന് തൃക്കൊടിയിറക്ക്,​ എട്ടിന് അന്നദാനം.