തൊടുപുഴ: വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ കേരള ഇന്റർനാഷണൽ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ ലോഗോ ലോഞ്ചും വെള്ളിത്തിര വെബ് സൈറ്റിന്റെ ഉദ്ഘാടനവും പ്രശസ്ത സംവിധായകനും കെ.ഐ.എസ്.എഫ്. എഫ് ജൂറി അംഗവുമായ സന്തോഷ് വിശ്വനാഥ് നിർവഹിച്ചു. ഷോർട്ട്‌ ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും നൽകും. 1000 രൂപയാണ് പ്രവേശന ഫീസ്‌. തിരഞ്ഞെടുക്കപ്പെടുന്ന ഷോർട്ട്‌ ഫിലിമുകൾ ഒ.ടി.ടികളിലൂടെ പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. സംവിധായകൻ സന്തോഷ്‌ വിശ്വനാഥ്, നടനും സംവിധായകനുമായ ബോബൻ സാമുവൽ, ഛായാഗ്രാഹകൻ വൈദി സോമസുന്ദരം, തിരക്കഥാകൃത്ത് രാജേഷ് വർമ, സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് വേഗ എന്നിവരാണ് ജൂറി അംഗങ്ങൾ. 2015 ജനുവരി മുതൽ 2022 ഏപ്രിൽ വരെയുള്ള ഷോർട്ട് ഫിലിമുകളും മ്യൂസിക്കൽ വീഡിയോകളുമാണ് ഫെസ്റ്റിവലിലേക്ക് പരിഗണിക്കുക. www.vellithira.net എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാം. ഏപ്രിൽ 20 വരെ എൻട്രികൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9207503603.