തൊടുപുഴ: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മങ്ങാട്ടു കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സിവിൽ സ്റ്റേഷനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിന് ജില്ലാ ജനറൽ സെക്രട്ടറി നിസാർ പഴേരി സ്വാഗതം ആശംസിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.എസ്. സിയാദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.എ.എം. അമീൻ, ജില്ലാ ഭാരവാഹികളായ പി.എം. നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, സൽമാൻ ഹനീഫ്, മുഹമ്മദ് ഷെഹിൻഷാ, അജാസ് പുത്തൻപുര, ഒ.ഇ. ലത്തീഫ്, കെ.എം അൻവർ, എം.എം. അൻസാരി, എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.എം. സലിം എന്നിവർ സംസാരിച്ചു.