തൊടുപുഴ : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യത കോഴ്‌സുകളിൽ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. നാലാം തരം, ഏഴാം തരം തുല്യത കോഴ്‌സുകളിൽ ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീസില്ല. പത്താം തരത്തിനും ഹയർ സെക്കണ്ടറിക്കും ഏപ്രിൽ 10 വരെ അപേക്ഷിക്കാം. പത്താംതരം തുല്യത കോഴ്‌സിന് 1850 രൂപയാണ് ഫീസ്.ഹയർ സെക്കണ്ടറിക്ക് 2500 രൂപ.പഠിതാക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ കേന്ദ്രങ്ങൾ മുഖേനയും ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടാം.04862 232294.