ഇടുക്കി: ചുരുളി എസ്.എൻ യു.പി സ്‌കൂളിലെ 43-ാമത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടത്തി. സ്‌കൂൾ ലോക്കൽ മാനേജർ സുരേഷ് കോട്ടയ്ക്കകത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖാ പ്രസിഡന്റ് പി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.എസ്. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. മനേഷ് കുട്ടിക്കയത്ത്, അനീഷ് പച്ചിലാംകുന്നേൽ, ഷൺമുഖദാസ്, കലേഷ് രാജു, ശരണ്യ സാബു, ഷീജ തങ്കച്ചൻ, ധന്യ മോഹനൻ, നീതു സനീഷ് എന്നിവർ ആശംസകളർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനത്തോടെ വാർഷിക സമ്മേളനം അവസാനിച്ചു.