കട്ടപ്പന: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ മലനാട് യൂണിയൻ സമ്മേളനം ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി അംഗം ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ നടന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു പുതിയ ഭാരവാഹികളായി രാജൻ കിഴക്കേക്കര (പ്രസിഡന്റ്), ശശിധരൻ ആലുംമൂട്ടിൽ (ജനൽ സെക്രട്ടറി), വിജയൻ മേട്ടുംപുറത്ത് (വൈസ് പ്രസിഡന്റ്), ചന്ദ്രഹാസൻ കലവറതോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി), ശശികുമാർ മുളയ്ക്കാക്കുന്നേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അംഗം സുധീഷ് കുമാർ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ പ്രസംഗിച്ചു.