ഇടുക്കി : പി.ജെ. ജോസഫ് എംഎൽഎ ഇടുക്കി ജില്ലാ ജയിലിലേയ്ക്ക് സംഭാവന നൽകിയ വിദേശ ഇനത്തിൽപ്പെട്ടതും, ജില്ലാ ജയിലിൽ പരിപാലിച്ച് വരുന്നതും നിലവിൽ പാലുൽപാദനം ഇല്ലാത്തതുമായ 4 വയസ്സ് പ്രയമുള്ള പശുവിനെ മദ്ധ്യമേഖല ഡി.ഐ.ജിയുടെ ഉത്തരവിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് പരസ്യ ലേലം ചെയ്യും. താൽപ്പര്യമുള്ളവർക്ക് നേരിട്ട് വന്ന് പശുവിനെ കാണാം. ലേലത്തിൽ പങ്കെടുക്കുന്നവർ 1000രൂപ നിരതദ്രവ്യംജില്ലാ ജയിൽ സുപ്രണ്ടാഫീസിൽ കെട്ടിവെച്ച് രജിസ്റ്റർ ചെയ്യണം. സൂപ്രണ്ട്, ജില്ലാ ജയിൽ എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ, നേരിട്ടോ സൂപ്രണ്ടാഫീസിൽ ഇന്ന് വൈകുന്നേരം 3 മണിക്കകം സീൽഡ് ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ :04862256266