പീരുമേട്: തോട്ടം മേഖലയായ വണ്ടിപ്പെരിയാർ പി.എച്ച്.സി.യിൽ വൈകിട്ട് ആറിന് ശേഷം ഡ്യൂട്ടിക്കായി ഒരു ഡോക്ടറെ ബ്ലോക്ക് പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. നേരത്തെ രാത്രി ഡ്യൂട്ടിക്ക് ഇവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. അതിനാൽ രാത്രിയിൽ എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയായിരുന്നു പതിവ്. ഇത് തോട്ടം മേഖലയിലെ നിരവധി നിർദ്ധനർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അതിനാൽ ഏറെനാളായി പി.എച്ച്.സിയിൽ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.