തൊടുപുഴ: ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നതിനും പുതിയ പദ്ധതികൾക്കായി കരാർ സംവിധാനത്തിൽ പിൻവാതിൽ നിയമനം നടത്തുന്നതിലൂടെയും സേവന മേഖലയെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളന സ്വാഗത സംഘ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ പി.പി. ജോയി,​ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. അജിനാസ്,​ കെ.ജി.ഒ.ഫ് ജില്ലാ പ്രസിഡന്റ് ഡോ. നിഷാന്ത്,​ എം. പ്രഭ വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ,​ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം എ.കെ. റഷീദ് നന്ദിയും പറഞ്ഞു. സ്വാഗത സംഘം കമ്മിറ്റിയായി സി.പി.ഐ ജില്ലാ സെകട്ടറി കെ.കെ. ശിവരാമൻ,​ വാഴൂർ സോമൻ എം.എൽ.എ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്,​ മാത്യു വർഗ്ഗീസ്,​ മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ,​ പി.പി. ജോയി എന്നിവർ രക്ഷാധികാരികളായും കെ. സലീംകുമാർ (ചെയർമാൻ)​, മുഹമ്മദ് അഫ്‌സൽ, സുനിൽ സെബസ്റ്റ്യൻ,​ ഇ.കെ. അജിനാസ് (വൈസ് ചെയർമാന്മാർ)​,​ ഒ.കെ. അനിൽകുമാർ (ജനറൽ കൺവീനർ)​,​ വി.കെ. മനോജ്,​ ബഷീർ . വി.മുഹമ്മദ്,​ എ.കെ. സുഭാഷ്,​ എം.എസ്. ശ്രീകുമാർ (ജോയിന്റ് കൺവീനർമാർ)​,​ ഡി.കെ. സജിമോൻ (ട്രഷറർ)​ എന്നിവരെ ഭാരവാഹികളായി തിരെഞ്ഞടുത്തു.