തൊടുപുഴ: ദീനദയ പാലിയേറ്റീവ് ഹോം കെയർ സർവ്വീസിന്റെ ആഭിമുഖ്യത്തിൽ കോലാനിയിൽ സൗജന്യ വൈദ്യപരിശോധന കേന്ദ്രം ആരംഭിക്കുന്നു. കോലാനി ഗോകുലം ബാലഭവനിൽ തുടങ്ങുന്ന ഈ കേന്ദ്രത്തിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ 12.30 വരെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഭവാനി ചന്ദ്രശേഖരൻ രോഗികളെ പരിശോധിക്കും. സൗജന്യ വൈദ്യപരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ ഒമ്പതിന് ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട് നിർവ്വഹിക്കും. വാർഡ് കൗൺസിലർ കവിത വേണു ചടങ്ങിൽ അദ്ധ്യക്ഷയാകും. അന്നേദിവസം ഉച്ചവരെ ഡോക്ടറുടെ സേവനം കേന്ദ്രത്തിൽ ലഭിക്കും. ഡോക്ടറുടെ സേവനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഫോൺ: 9847808899.