കട്ടപ്പന : എസ്.എൻ.ഡി.പി യോഗം പുളിയന്മല ശാഖയിലെ വനിതാ സംഘത്തിന്റെയും കുമാരി സംഘത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം നടന്നു.ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ച പൊതുയോഗം മലനാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി കെ വത്സ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി എം ആർ ജയൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് വനിതാ സംഘത്തിന്റെയും കുമാരി സംഘത്തിന്റെയും വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ സംഘത്തിന്റെ പുതിയ ഭാരവാഹികളായി ഷീല ശശിധരൻ ( പ്രസിഡന്റ്) ബിന്ദു ബാബു ( സെക്രട്ടറി ) എന്നിവരെയും കുമാരി സംഘത്തിന്റെ ഭാരവാഹികളായി ഗായത്രി സതീശൻ ( പ്രസിഡന്റ്) വൈഗ വിനോദ് ( സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു.
ശാഖായോഗം വൈസ് പ്രസിഡന്റ് മോഹനൻ പാറയ്ക്കൽ, യൂണിയൻ കമ്മറ്റി അംഗം ഇ .എ ഭാസ്‌കരൻ , യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് അരുൺ സോമൻ എന്നിവർ പ്രസംഗിച്ചു.