തൊടുപുഴ: യാക്കോബായ ഓർത്തഡോക്‌സ് സഭാതർക്കം ശാശ്വതമായി പരിഹരിക്കുന്നതിനും പള്ളികളിലും പൊതു സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കി ശാശ്വത സമാധാനം നിലനിർത്തുന്നതിനും ജസ്റ്റിസ് കെ. ടി.തോമസ് കമ്മീഷൻ സമർപ്പിച്ചിട്ടുള്ള മലങ്കര ചർച്ച് ബിൽ 2020 പാസാക്കി നിയമ നിർമ്മാണം നടത്തണമെന്ന് കേരളാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ പൗരസ്ത്യാ സുവിശേഷ സമാജം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ഒപ്പ് ശേഖരണം നടത്തി . വികാരി ഫാ .തോമസ് മാളിയേക്കൽ, ട്രസ്റ്റി ജയ്‌മോൻ മാർക്കോസ് , സെക്രട്ടറി പി .സി ബേബി എന്നിവർ നേതൃത്ത്വം നൽകി