മുട്ടം: കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കൈത്തോട്ടിൽ തള്ളി. കഴിഞ്ഞ ദിവസം രാത്രി മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള കൈത്തോട്ടിലാണ് അവശിഷ്ടങ്ങൾ തള്ളിയത്. ഇതേ തുടർന്ന് തോട്ടിലെ വെള്ളം ഒഴുകി പോകാതെ കെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു. വിവരം അറിഞ്ഞ് പഞ്ചായത്ത്‌ അധികൃതർ സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ വാർഡ് മെമ്പർ റെജി ഗോപിയുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തോട്ടിലെ വെള്ളത്തിലേക്ക് കെട്ടിട ത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.