പീരുമേട്: വിവിധ മേഖലകളിൽ പ്രവർത്തനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് 17 തൊഴിൽ മേഖലകൾ തിരഞ്ഞെടുത്തപ്പോഴും 'പാരമ്പര്യ തൊഴിലാളികളായ ഇരുമ്പുപണി ,തടിപ്പണി ,സ്വർണ്ണപ്പണി ,കൽപ്പണി ,വാർക്കപ്പണി വിഭാഗങ്ങളെ അവഗണിച്ച നടപടി തിരുത്തണമെന്ന് കേരള വശ്വകർമ്മസഭ സർക്കാരനോട് ആവശ്യപ്പെട്ടു .കേരള വിശ്വകർമ്മ സംസ്ഥാന ഭാരവാഹികൾക്ക് പീരുമേട്ടിൽ നൽകിയ സ്വീകരണയോഗം സഭ സംസ്ഥാന ജോ :സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് സി .വി .ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .കെ വി എസ് സംസ്ഥാന സമിതി അംഗം ,ഗീതകുമാർ പീരുമേട് ശാഖ പ്രസിഡന്റ് സിജു ,സെക്രട്ടറി എം എസ് മോഹനൻ ,ബിനു രാജേഷ് എന്നിവർ സംസാരിച്ചു