തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്സ്വാമി ക്ഷേത്രത്തിൽ ഇന്ന് ഭരതനാട്യകച്ചേരി നടക്കും. രാവിലെ പതിവ് പൂജകൾ, 9ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 1.15ന് ഉച്ചപൂജ, ഉച്ചശീവേലി, 1.30ന് പ്രസാദഊട്ട്, ചാക്യാർകൂത്ത്, വൈകിട്ട് നാലിന് നടതുറക്കൽ,
4.15ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 5.30ന് കാരിക്കോട് കോട്ടക്കകം ക്ഷേത്രത്തിൽ പറവച്ച ശേഷം ഭഗവതി ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്, 6.30ന് ക്ഷേത്രത്തിൽ ദീപാരാധന, അത്താഴപൂജ, അത്താഴ ശീവേലി, ശ്രീഭൂതബലി, 7.30ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരിച്ച് എഴുന്നള്ളിപ്പ്, 12ന് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ച ശേഷം വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ വൈകിട്ട് 6.45ന് മണക്കാട് പത്മരാഗം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 8.30 മുതൽ ഓൾ കേരള ഡാൻസ് ടീച്ചേഴ്‌സ് യൂണിയൻ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരിയും രാമായണ നൃത്തശിൽപവും