ചെറുതോണി:വെളളാപ്പാറ ശ്രീ മഹേശ്വരി ദേവി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പൊങ്കാല നടക്കും. ആദിവാസി സമൂഹങ്ങൾ ഉൾപ്പെടെ പൂജകൾ നടത്തിവന്നിരുന്ന ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ആചരിച്ചുവരുന്ന മീനഭരണി മഹോത്സവത്തോടനുബന്ധിച്ചാണ് ഇന്ന് പൊങ്കാല മഹോത്സവം നടത്തുന്നത്. രാവിലെ 9 മണിയോടെ ഭണ്ഡാല അടുപ്പിൽ ക്ഷേത്രം മേൽശാന്തി സജി ശാന്തി അഗ്‌നി പകരും. ചടങ്ങുകളുടെ ഭാഗമായി അഷ്ടദ്രവ്യഗണപതിഹവനവും, ഉഷപൂജയും, പറ വെയ്പ്പും ഉണ്ടാവും.ക്ഷേത്രം തന്ത്രി ചെറിയ നീലകണ്ഠൻ നമ്പൂതിരിയുടെയും സജി ശാന്തി കളുടെയും മുഖ്യകാർമികത്വത്തിൽ വടക്കുപുറത്ത് ഗുരുതി,കലശം, മഹാപ്രസാദ ഊട്ട് ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾ നടക്കും. രാത്രി 10 മണിക്ക് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും.ഭാരവാഹികളായ ടി എ ആനന്ദകുമാർ ,പിഎൻ സതീശൻ ,രാജേഷ് പി കെ ,അജിത് കുമാർ ശാന്തി വിലാസം,പി കെ ജയൻ ,രാജൻ മംഗലപ്പിള്ളിൽ,കെ ഈ മനോജ്,എംകെ ഉദയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.