ചെറുതോണി :2024 ആകുമ്പോഴേക്കും വാഴത്തോപ്പ് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. താന്നിക്കണ്ടം കുരിശു പള്ളിപ്പടി കുമ്പിളുവേലി പടി പൈനാവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തിൽ തകർന്നുപോയ താന്നിക്കണ്ടം കുരിശു പള്ളിപ്പടി കുമ്പിളി വേലിപ്പടി പൈനാവ് റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി റോഷി നിർവഹിച്ചു. പ്രളയാന്തര പുനർ നിർമ്മിതിക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി അഞ്ചു ലക്ഷം രൂപ മുതൽമുടക്കിലാണ് റോഡ് നിർമ്മാണം നടത്തുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും 2024 ആകുമ്പോഴേക്കും പൈപ്പിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ജോർജ്ജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ,വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്,രാജു കല്ലറക്കൽ,സിബി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.