aadharikkal
ചെറുതോണി സെന്റ് ജോസഫ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ അദ്ധ്യാപകരായ ജോസ് തോമസ്, സൗലി ജോസ് എന്നിവരെ ആദരിക്കുന്നു.

ചെറുതോണി: കോളേജ് കാലഘട്ടത്തിലെ സ്മരണകളുണർത്തിയും സൗഹൃദങ്ങൾ പുതുക്കിയും ചെറുതോണി സെന്റ് ജോസഫ് കോളേജിലെ പൂർവവിദ്യാർത്ഥികൾ ഒത്തുചേർന്നു. 1991ലെ പ്രീ ഡിഗ്രി തേർഡ് ഗ്രൂപ്പ് വിദ്യാർത്ഥികളാണ് ചെറുതോണി മഹിമ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. പൂമരത്തണലിൽ എന്ന് പേരിട്ടാണ് പൂർവവിദ്യാർഥി സംഗമം ആഘോഷിച്ചത്. പരിപാടികളുടെ ഉദ്ഘാടനം അദ്ധ്യാപകനായിരുന്ന ജോസ് തോമസ് നിർവഹിച്ചു. ജനറകൺവീനർ പി കെ ജയൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സൗലി ജോസ് ഭദ്രദീപം തെളിച്ചു. സിന്ധു സുരേഷ്, ജോയി റ്റി.വി, സാജൻ ജോസ്, ഡെർഫി, സുഗു പി എൻ, സിജു ടി പി, ഷാജി നിരപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.