പീരുമേട്:കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനയ്‌ക്കെതിരെ സി.പി.എം പീരുമേട് താലൂക്കിൽ സായാഹ്ന ധർണ്ണ നടത്തി. പീരുമേട് ടൗണിൽ ചേർന്ന സായാഹ്ന ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ ഉദ്ഘാടനം ചെയ്തു .പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു . ഏരിയാ കമ്മിറ്റി അംഗം ആർ. ദിനേശൻ. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.പ്രസന്നൻ.പി.എ. അലക്‌സ് എന്നിവർ സംസാരിച്ചു.