പുറപ്പുഴ :തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷം കൂടുമ്പോൾ നടത്തിവരാറുള്ള സർപ്പ ബലിയും വിശേഷാൽ നാഗ പൂജയും നാളെ ഇരിങ്ങാലക്കുട പാമ്പും മേയ്ക്കാട്ട് മനയിൽ പി.എസ്.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. രാവിലെ 5 ന് നട തുറക്കൽ നിർമാല്യദർശനം , വിശേഷാൽ പൂജകൾ, ഗണപതി ഹോമം, 9:30 ന് നാഗപൂജ, മഞ്ഞൾ അഭിഷേകം, നൂറുംപാലും, 12:30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5:30 ന് നടതുറക്കൽ , വിശേഷാൽ ദീപാരാധന, 7:15 ന് സർപ്പബലി എന്നിവ നടക്കും.