നെടുങ്കണ്ടം: കേന്ദ്ര ബി.ജെ. പി സർക്കാരിന്റെ തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ സി.പി.എം ലോക്കൽ കേന്ദ്രങ്ങളിൽ നടത്തിയ ധർണയിൽ 100 ​​കണക്കിന് പ്രവർത്തകർ അണിനിരന്നു. നെടുങ്കണ്ടം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികൾ സി.പഎം ജില്ലാ കമ്മിറ്റി അംഗം പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, ടി. എം ജോൺ, രമേഷ് കൃഷ്ണൻ, ഏരിയ സെക്രട്ടറി വി.സി അനിൽ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.