അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനിലെ 1818 മാങ്ങാപ്പാറ ശാഖാ മരക്കാനം ശിവഗിഗിരി ശ്രീ ശാരദാ പ്രതിഷ്ഠ ശദാബ്ദി ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും ധ്വജ പ്രതിഷ്ഠയും ഇന്ന് മുതൽ 9വരെ നടക്കും.ധ്വജ സമർപ്പണം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി നിർവ്വഹിക്കും. ഇന്ന് രാവിലെ . 7 ന് വിഘ്‌നേശ്വരപജ, ആചാര്യവരണം, വൈകിട്ട് സുദർശന ഹോമം. നാളെ രാവിലെ 11 ന് ചതുർശുദ്ധി, ധാര, പഞ്ചകം, ശിൽപ്പിയിൽ നിന്നും കൊടിമരം ഏറ്റുവാങ്ങൽ, 12 ന് ഉച്ചപൂജ, വൈകുന്നേരം 5 ന് അനുജഞ കലശം, പ്രസാദ ശുദ്ധി,അത്താഴപൂജ. 6 ന് രാവിലെ 8 ന് കലശപൂജ, 10 നും 10.45 നും മദ്ധ്യേ കൊടിമര പ്രതിഷ്‌ഠ,തുടർന്ന് കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4 ന് സച്ചിതാനന്ദ സ്വാമിക്ക് പൂർണ്ണകുംഭം നൽകി സ്വീകരിക്കൽ, തുടർന്ന് പാദപൂജ, ധ്വജസമർപ്പണം, അനുഗ്ര പ്രഭാഷണം സച്ചിദാനന്ദ സ്വാമി നിർവഹിക്കും. 7 ന് രാവിലെ മഹാഗണപതി ഹോമം, പന്തീരടി പൂജ, 12.03 നും 12.25 നും മദ്ധ്യേ തൃക്കൊടിയേറ്റ്, പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, അത്താഴപൂജ, 8 ന് രാവിലെ പന്തീരടി പൂജ,10 ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, സർവൈശ്വര്യ പൂജ, വൈകിട്ട് 6.30 ന് ദീപാരാധന, അത്താഴപൂജ, 9 ന് രാവിലെ പതിവ് പൂജകൾ, പന്തീരടി പൂജ, 9.30 ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, ദീപാരാധന, 7.30 ന് കൊടിയിറക്ക്, മംഗളപൂജ.