നെടുങ്കണ്ടം : കോമ്പയാർ മേഖലയിൽ ഇന്നലെ പുലർച്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. ഇന്നലെ പുലർച്ചെ മൂന്ന് മണിയ്ക്ക് ഉണ്ടായ കാറ്റിലും മഴയിലും മുരുകൻപാറ പകൽവീടിന് സമീപം രണ്ട് കുടുംബങ്ങൾ താമസിച്ച് വന്നിരുന്ന ഷെഡുകളാണ് നശിച്ചത്. കല്ലൂരാത്തിന്റെ വീട്ടിൽ മാർട്ടിന്റെയും താന്നിമൂട്ടിൽ വീട്ടിൽ മോഹിനി ചന്ദ്രന്റെയും രണ്ടു വർഷങ്ങളായി താമസിച്ചു വരുന്ന ഷെഢാണ് തകർന്നത്. ഷെഡ് തകർന്നതോടെ രണ്ട് കുടുംബാംഗങ്ങളിലെ അഞ്ച് അംഗങ്ങളെയും സമീപത്തെ പകൽവീട്ടീലേയ്ക്ക് വാർഡ് മെമ്പർ വിജയലക്ഷമി ഇടമനയുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. താന്നിമൂട്ടിൽ മോഹനി ചന്ദ്രൻ 65 വയസ്സുള്ള വിധവ ഒറ്റക്കാണ് യതൊരു അടച്ചുറപ്പും ഇല്ലാത്ത ഷെഡീൽ താമസിച്ച് വരുന്നത്. മാർട്ടിൻ, ഷൈജി, ഡെന്നീസ്, ഡെൽവിൻ എന്നിവർ താമസിച്ച് വന്നിരുന്ന ഷെഡ് തകർന്നപ്പോൾ വീടിന് ഉള്ളിലുണ്ടായിരുന്നു. വീട്ടിലുള്ള മുഴുവൻ മഴയിൽ നനഞ്ഞതിനെ തുടർന്ന് ഉപയോഗശൂന്യമായി.